ErnakulamKeralaNattuvarthaLatest NewsNews

വിമാനത്താവളത്തിൽ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു

കോതമംഗലത്ത് നിന്നെത്തിയ അഭിഷേക് ജോസ് സാവിയോയാണ് മരിച്ചത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. കോതമംഗലത്ത് നിന്നെത്തിയ അഭിഷേക് ജോസ് സാവിയോയാണ് മരിച്ചത്.

Read Also : കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകവേ മുങ്ങാന്‍ ശ്രമിച്ച് പ്രതി: ഓടിച്ചിട്ട് പിടികൂടി നാട്ടുകാരും പൊലീസും

ഓസ്ട്രേലിയയിലേക്ക് പോകാനെത്തിയതായിരുന്നു അഭിഷേക്. വിമാനത്തിൽ കയറുന്നതിന് മുമ്പ് അഭിഷേക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Read Also : ദിവസവും പ്രഭാതത്തിൽ ഈ അതിപ്രധാന മന്ത്രങ്ങള്‍ ജപിച്ചാൽ സർവൈശ്വര്യവും രോഗമുക്തിയും ഫലം

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നഴ്സായ അഭിഷേക് ജോസ് സാവിയോ ഓസ്ട്രേലിയൻ പൗരത്വമുള്ളയാളാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇവരും ഓസ്ട്രേലിയയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button