![](/wp-content/uploads/2022/10/accident.1.29006.jpg)
കോട്ടയം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഓട്ടോഡ്രൈവര്‍ മരിച്ചു. സംക്രാന്തി പുതുപ്പറമ്പില്‍ മുഹമ്മദ് ഹാഷിം (65) ആണ് മരിച്ചത്.
Read Also : എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി: മരിച്ചതില്‍ ഒരു കുട്ടിയും
എംസി റോഡില്‍ നീലിമംഗലം പാലത്തിന് സമീപം ഇന്നലെ രാവിലെ ആയിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മുഹമ്മദിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സമീപത്തെ മാര്‍ബിള്‍ കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് അബോധാവസ്ഥയിലായ മുഹമ്മദിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഗാന്ധിനഗര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: റഷീദാ ബീവി. മക്കള്‍: അനീഷ്, ഷബ്ന, രഹ്ന, റിയാസ്. മരുമക്കള്‍: ജാസ്മി, ആസിഫ്, അന്‍സിയ. കബറടക്കം ഇന്ന് തിരുനക്കര പുത്തന്‍പള്ളിയില്‍ നടക്കും.
Post Your Comments