KeralaLatest News

കോഴിക്കോട് ട്രെയിനിൽ തീയിട്ട ആളെ കുറിച്ച് സൂചന: ആശുപത്രിയിൽ ചികിത്സയിലുള്ളത് ഒൻ‌പതുപേർ, രണ്ടുപേർക്ക് ഗുരുതരം

കോഴിക്കോട്: ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ യുവാവ് പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തില്‍ ഒൻപതു പേര്‍ പൊള്ളലേറ്റ് ആശുപത്രിയിൽ. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ ഡി 1 കമ്പാര്‍ട്ട്മെന്റിലാണ് സംഭവം. കോരപ്പുഴയ്ക്കു സമീപം എത്തിയപ്പോൾ ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവ് കോച്ചിലേക്കു കയറിയ ശേഷം കുപ്പിയില്‍ കരുതിയ ഇന്ധനം യാത്രക്കാർക്ക് നേരെ ദേഹത്തേക്ക് വീശി ഒഴിച്ചശേഷം തീവെക്കുകയായിരുന്നു.

രണ്ടു കുപ്പിയിൽ ഇന്ധനം കരുതിയിരുന്നു. ഇതിൽ ഒരു കുപ്പി തുറന്ന് വീശിയൊഴിച്ചു. സമീപത്ത് ഇരുന്നവരുടെ ദേഹത്തേക്ക് വീശി ഒഴിക്കുകയായിരുന്നു. ട്രെയിന്‍ കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. പരിക്കേറ്റവരില്‍ അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റു മൂന്നുപേര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്.കണ്ണൂര്‍ സ്വദേശി അനില്‍കുമാര്‍ ഭാര്യ സജിഷ, മകന്‍ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, തൃശ്ശൂര്‍ സ്വദേശി പ്രിന്‍സ്, പ്രിന്‍സിന്റെ ഭാര്യ അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതിന്ദ്രനാഥ്, പ്രകാശന്‍, ആഷിഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റതെന്നാണ് വിവരം.

ആക്രമണത്തിന് ശേഷം, അക്രമി ചങ്ങല വലിച്ച് ഇറങ്ങിയോടി എന്നാണ് വിവരം. ഇയാളുടെ കാലില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ട്രെയിന്‍ ആദ്യം കൊയിലാണ്ടി സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. തീവണ്ടിയുടെ ഡി1, ഡി2 കോച്ചുകള്‍ സീല്‍ ചെയ്യും. ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്ന ആളല്ല എന്ന് ടി.ടി.ആര്‍. പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button