Latest NewsKeralaNews

തൃശ്ശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവം: പോസ്റ്റ്‌മോർട്ടം ഇന്ന്

തൃശൂർ: തൃശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് മരിച്ച ശശീന്ദ്രന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പോയ ശശീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സമാന ലക്ഷണങ്ങളോടെ ശശീന്ദ്രന്റെ അമ്മ കമലാക്ഷി, ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരും ചികിത്സയിലാണ്.

വീട്ടിൽ നിന്ന് ഇഡ്ഢലിയാണ് ഇവർ കഴിച്ചത്. രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചികിത്സയിലുള്ള ബാക്കി മൂന്ന് പേർക്കും ഒരേ ലക്ഷണങ്ങളാണുള്ളത്.

എന്നാൽ വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാൾ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button