Latest NewsKeralaNews

ട്രെയിൻ തീവെപ്പ് തീവ്രവാദി ആക്രമണമോ? സംശയങ്ങൾ ദുരീകരിക്കപ്പെടണമെന്ന് സന്ദീപ് വാര്യർ

കോഴിക്കോട്: എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ നടന്ന ആക്രമണത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ട്രെയിൻ തീവെപ്പ് തീവ്രവാദി ആക്രമണമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, ദൂരീകരിക്കപ്പെടണമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. സംഭവത്തിലെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

‘തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം. ഉക്കടത്തെ സ്ഫോടനം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിൻ ഭരണകൂടം എഴുതി തള്ളിയപ്പോൾ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത്. ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല, എന്നാൽ സംശയങ്ങളുണ്ട്. ദൂരീകരിക്കപ്പെടണം’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, സംഭവം ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എന്‍ഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു. ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്, പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാണുന്നത്.

എലത്തൂരിലെ സംഭവത്തില്‍ ഇപ്പോള്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണം ആസൂത്രിതമെന്ന സാധ്യതകള്‍ ബലപ്പെട്ടാല്‍ സംഭവത്തില്‍ കേസെടുത്ത് എന്‍ഐഎ അന്വേഷണം നടത്തും. ഭീകരാക്രമണമെന്നത് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ആ സാധ്യതയും കേന്ദ്ര ഏജന്‍സികള്‍ തള്ളിയിട്ടില്ല. സംഭവം ഗൗരവമായാണ് റെയില്‍വേയും പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button