വിമാനം തകർന്ന് വീഴുമെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ആകാശ എയറിന്റെ ബോയിംഗ് 737 മാക്സ് വിമാനം തകരുമെന്നാണ് വിദ്യാർത്ഥി ട്വീറ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഗുജറാത്ത് സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആകാശ എയർ നൽകിയ പരാതിയെ തുടർന്നാണ് വിദ്യാർത്ഥിക്കെതിരെ നടപടി സ്വീകരിച്ചത്.
വിദ്യാർത്ഥി പോസ്റ്റ് ചെയ്ത ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് പ്രചരിച്ചത്. ഇതിനെ തുടർന്നാണ് പരാതിയുമായി എയർലൈൻ രംഗത്ത് എത്തിയത്. അന്വേഷണ സംഘം ഗുജറാത്തിലെത്തിയ ശേഷമാണ് വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുക്കുകയും, 5000 രൂപയുടെ ജാമ്യത്തിൽ പോലീസ് വിട്ടയക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരീക്ഷകൾ നടക്കുന്നത് പരിഗണിച്ചതിനെ തുടർന്നാണ് മുംബൈ പോലീസ് ഇത്തരം നടപടി സ്വീകരിച്ചത്.
Post Your Comments