Latest NewsNewsTechnology

അടിയന്തര മുന്നറിയിപ്പുമായി ആപ്പിൾ! ഈ കാറ്റഗറിയിലുള്ളവർ ഐഫോൺ ഉപയോഗിക്കുമ്പോൾ നിശ്ചിത അകലം പാലിക്കാൻ നിർദ്ദേശം

ഐഫോൺ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ആപ്പിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. ഐഫോൺ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ആപ്പിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പേസ്‌മേക്കർ അല്ലെങ്കിൽ, ശരീരത്തിൽ ഘടിപ്പിച്ച മറ്റേതെങ്കിലും മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ ഐഫോൺ ഉപയോഗിക്കുമ്പോൾ നിശ്ചിത അകലം പാലിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ആപ്പിൾ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്ത മണ്ഡലവും കാന്തങ്ങളും, ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ജീവൻ രക്ഷ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയെ തുടർന്നാണ് ആപ്പിൾ മുന്നറിയിപ്പ് നൽകിയത്. അതിനാൽ, ഇത്തരം കാറ്റഗറിയിൽ ഉള്ളവർ 15.2 സെന്റീമീറ്റർ ദൂരത്തിലെങ്കിലും നെഞ്ചിൽ നിന്ന് ഫോൺ അകറ്റി നിർത്തണമെന്നാണ് ആപ്പിൾ നിർദ്ദേശിച്ചിരിക്കുന്നത്. ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടർ, ഐപാഡ്, ടാബ്‌ലറ്റ്, ഐഫോൺ 13, ഐഫോൺ 14 എന്നിവ ഉപയോഗിക്കുന്നവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതെന്നും ആപ്പിൾ വ്യക്തമാക്കി. കമ്പനിയുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

Also Read: കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകൾ കൂടുതൽ സുന്ദരികളാകും – മനേക ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button