KasargodLatest NewsKeralaNattuvarthaNews

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മാ​ടാ​യി സ്വ​ദേ​ശി റി​സ്വാ​നാ​ണ് പിടിയിലായത്

ചെ​റു​വ​ത്തൂ​ർ: എംഡിഎംഎയുമായി യുവാവ് പി​ടി​യി​ൽ. മാ​ടാ​യി സ്വ​ദേ​ശി റി​സ്വാ​നാ​ണ് പിടിയിലായത്. ച​ന്തേ​ര പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

Read Also : കമ്മ്യുണിസ്റ്റ് മേധാവിമാരുടെ സസ്‌പെൻഷൻ എന്ന ഓലപ്പാമ്പിന് മുന്നിൽ നട്ടെല്ല് നിവർത്തി നിന്ന പെണ്ണാണ് സുജയ

ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ കാ​സ​ർ​​ഗോഡ്​ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് റി​സ്വാ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല പൊലീ​സ് മേ​ധാ​വി ഡോ​ക്ട​ർ വൈ​ഭ​വ് സ​ക്സേ​ന ഐ.​പി.എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് ഓപ്പറേ​ഷ​ൻ ക്ലീ​ൻ കാ​സ​ർ​​ഗോഡ്.

ച​ന്തേ​ര എ​സ്.​ഐ ശ്രീ​ദാ​സും സം​ഘ​വു​മാ​ണ് 4.9 ഗ്രാം ​എം.​ഡി.​എം. എ​യു​മാ​യി മാ​ടാ​യി എ​രി​പ്രം സ്വ​ദേ​ശി​യാ​യ റി​സ്വാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് സം​ഘ​ത്തി​ൽ എ.​എ​സ്.​ഐ ല​ക്ഷ്മ​ണ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദി​ലീ​ഷ്, സു​ധീ​ഷ്, ഡ്രൈ​വ​ർ ഹ​രീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button