Latest NewsKeralaNews

മാല പൊട്ടിച്ച് കടന്നു കളയാൻ ശ്രമം, പിന്തുടർന്നെത്തിയ പോലീസിനെ ആക്രമിച്ചു: പ്രതികൾ പിടിയിൽ

കൊച്ചി: പോലീസിനെ ആക്രമിച്ച മാല പൊട്ടിക്കൽ പ്രതികളെ സാഹസികമായി പിടികൂടി. പാലാരിവട്ടം ചളിക്കവട്ടം ശാസ്ത്രീ റോഡിൽ മീൻ വിൽപ്പന നടത്തികൊണ്ടിരുന്ന അരൂർ സ്വദേശിയുടെ കഴുത്തിൽ കിടന്നിരുന്ന ഏകദേശം 18 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് ബൈക്കിൽ കടന്നു കളഞ്ഞ തമിഴ്‌നാട് സ്വദേശികളായ സാജൻ രാജ് (22), പോൾ കണ്ണൻ (28) എന്നിവരാണ് അറസ്റ്റിൽ ആയത്. മത്സ്യ വിൽപ്പനക്കാരിയുടെ മാലപൊട്ടിച്ചതായി വിവരം ലഭിച്ച ഉടനെ തന്നെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വിവരങ്ങൾ കണ്ട്രോൾ റൂമിൽ അറിയിക്കുകയും, CCTV ക്യാമറകൾ പരിശോധിച്ചു പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച പാലാരിവട്ടം ഇൻസ്പെക്ടർ ജോസഫ് സാജൻ ട്രാഫിക്ക് പോലീസിന്റെ സഹായത്തോടെ പാലാരിവട്ടം ഭാഗത്ത് എത്തിയെ പ്രതികളുടെ വാഹനം ചേസ് ചെയ്യുകയും ചെയ്തു.

Read Also: പാശ്ചാത്യര്‍ക്ക് വളരെ കാലമായി ചില മോശം ശീലങ്ങളുണ്ട്: വ്യക്തമാക്കി എസ് ജയ്ശങ്കര്‍

പോലീസ് പിൻ തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസുകാരെ ബിയർ കുപ്പി കൊണ്ട് എറിയുകയും മർദ്ദിക്കുകയും ചെയ്ത് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പാലാരിവട്ടം പി ജെ ആന്റണി റോഡിൽ വച്ച് സാഹസികമായി കീഴടക്കുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിനിടെ പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ ട്രാഫിക്ക് സ്റ്റേഷനിലെ എസ് ഐ അരുൾ, എ എസ് ഐ രജികുമാർ എന്നീ പോലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.

Read Also: ചുണ്ടുകളുടെ കറുപ്പ് നിറം ഒഴിവാക്കാൻ ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button