രാജ്യത്ത് അത്യാധുനിക സൗകര്യങ്ങളുടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിനെ വരവേൽക്കാനൊരുങ്ങി ദക്ഷിണേന്ത്യൻ നഗരമായ ഹൈദരാബാദ്. തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന കർമ്മം ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. കൂടാതെ, അന്നേദിവസം സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിക്കുന്നതാണ്.
ഹൈദരാബാദിൽ നിന്നും തിരുപ്പതിയിലേക്കാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. നിലവിൽ, ഹൈദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് എത്താൻ 11 മണിക്കൂർ യാത്ര ചെയ്യേണ്ടതുണ്ട്. എന്നാൽ, വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ വരുന്നതോടുകൂടി 9 മണിക്കൂർ കൊണ്ട് ഹൈദരാബാദിൽ നിന്നും തിരുപ്പതിയിലേക്ക് എത്തിച്ചേരാൻ സാധിക്കും. ഹൈദരാബാദിൽ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് കേന്ദ്ര ടൂറിസം മന്ത്രി കിരൺ റെഡ്ഡി നന്ദി അറിയിച്ചിട്ടുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്.
Also Read: തലയ്ക്ക് വിലയിട്ടത് അരലക്ഷം രൂപ! കൊടും കുറ്റവാളിയായ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്
Post Your Comments