മുട്ടുവേദന ഇന്നു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അല്‍പം പ്രായമാകുമ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്‍ക്കും മുട്ടുവേദന അനുഭവപ്പെടാറുണ്ട്. കാത്സ്യത്തിന്റെ കുറവും എല്ലു തേയ്മാനവുമെല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാന കാരണങ്ങളാകുന്നത്. മുട്ടിലുണ്ടായിട്ടുള്ള മുറിവുകളും ക്ഷതങ്ങളും മറ്റൊരു കാരണവും. ഇതിനു വേണ്ടി ഡോക്ടര്‍മാരെ മാറി മാറി കാണുന്നതിനു പകരം നാരങ്ങയുടെ തൊലികൊണ്ട് ഒരു ചെറിയ ചികിത്സയുണ്ട്.
Read Also : ‘ചുംബന സമരവും വനിതാ മതിലും കെട്ടി നവോത്ഥാനം നടത്തുന്ന ആയിരം കമ്മിക്കൂട്ടങ്ങൾക്കെതിരെ ഇവളെപ്പോലെ ഒന്ന് മതി’
ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍:
രണ്ടു നാരങ്ങയുടെ തൊലി
ഒലിവ് ഓയില്‍ 100 മില്ലി
നാരങ്ങയുടെ തൊലി ഒരു ഗ്ലാസ് ജാറില്‍ ഇടുക. അതിനു ശേഷം അതിലേക്ക് 100 മില്ലി ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ ജാര്‍ അതിനുശേഷം മൂടിക്കെട്ടി രണ്ടാഴ്ച സൂക്ഷിക്കുക. രണ്ടാഴ്ചയ്ക്കു ശേഷം ഇത് നന്നായി അരച്ചെടുക്കുക.
ഇതില്‍ നിന്നും അല്പമെടുത്ത് ഒരു സില്‍ക്ക് തുണിയില്‍ വച്ച് വേദനയുള്ള ഭാഗത്ത് ബാന്‍ഡേജ് കൊണ്ട് നന്നായി കെട്ടി വയ്ക്കുക. രാത്രിയില്‍ ഇങ്ങനെ ചെയ്തശേഷം കിടന്നാല്‍, നേരം വെളുക്കുമ്പോഴേക്കും വേദന പൂര്‍ണമായും മാറിയിട്ടുണ്ടാകും. നാരങ്ങാത്തൊലിയില്‍ കൂടിയ അളവില്‍ വിറ്റാമിന്‍ സിയും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ ഇതിനു കഴിയുന്നു.
Post Your Comments