AlappuzhaKeralaNattuvarthaLatest NewsNews

രാ​ത്രി ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മം : ഒ​ളി​വി​ലായിരുന്ന പ്രതി പിടിയിൽ

ചെ​ങ്ങ​ന്നൂ​ര്‍ നൂ​റ്റ​വ​ന്‍പാ​റ ക​ള​ത്ര​മോ​ടി​യി​ല്‍ വീ​ട്ടി​ൽ അ​ന​ന്തു വേ​ണു​വി​നെ​യാ​ണ് (ബി​നീ​ഷ് -25) അറസ്റ്റ് ചെയ്തത്

ചെ​ങ്ങ​ന്നൂ​ര്‍: രാ​ത്രി ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്‌​റ്റി​ൽ. ചെ​ങ്ങ​ന്നൂ​ര്‍ നൂ​റ്റ​വ​ന്‍പാ​റ ക​ള​ത്ര​മോ​ടി​യി​ല്‍ വീ​ട്ടി​ൽ അ​ന​ന്തു വേ​ണു​വി​നെ​യാ​ണ് (ബി​നീ​ഷ് -25) അറസ്റ്റ് ചെയ്തത്. സി.​ഐ എ.​സി. വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ഴി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍നി​ന്ന്​ ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെയാണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്.

Read Also : ‘ചുംബന സമരവും വനിതാ മതിലും കെട്ടി നവോത്ഥാനം നടത്തുന്ന ആയിരം കമ്മിക്കൂട്ടങ്ങൾക്കെതിരെ ഇവളെപ്പോലെ ഒന്ന് മതി’

ജ​നു​വ​രി അ​ഞ്ചി​ന്​ രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ചെ​ങ്ങ​ന്നൂ​ര്‍ നൂ​റ്റ​വ​ന്‍പാ​റ വ​ട​ക്കേ​ച​രു​വി​ല്‍ എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍റെ (65) വീ​ട്ടി​ലാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ര്‍ബു​ദ ബാ​ധി​ത​യാ​യ ബാ​ല​കൃ​ഷ്​​ണ​ൻ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം. പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​തി​നാ​ല്‍ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ മാ​റി​മാ​റി താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

സം​ഭ​വ ദി​വ​സം രാ​ത്രി സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. പി​റ്റേ​ന്ന്​ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ പു​റം ഭി​ത്തി​യി​ലെ വൈ​ദ്യു​തി മീ​റ്റ​ര്‍ അ​ടി​ച്ചു ത​ക​ര്‍ത്ത നി​ല​യി​ലാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന ബാ​ല​കൃ​ഷ്ണ​ന്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20ന് ​മ​രി​ച്ചു.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button