KeralaLatest NewsNews

മഹാരാജാസ് കോളേജിൽ സംഘർഷം: എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരടക്കം 7 വിദ്യാർത്ഥികൾക്ക് പരിക്ക്

സംഭവ സ്ഥലത്ത് എത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ, കെഎസ്‌യു സംഘടനകൾ തമ്മിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് 7 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കും, നാല് കെഎസ്‌യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റൽ മുറിയിൽ കയറിയ ശേഷം മർദ്ദിച്ചു എന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാൽ, ഹോസ്റ്റലിൽ കയറിച്ചത് കെഎസ്‌യു പ്രവർത്തകരാണെന്ന് എസ്എഫ്ഐയും ആരോപിച്ചു.

30- ലധികം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് ഹോസ്റ്റൽ മുറിയിൽ എത്തിയതെന്ന് കെഎസ്‌യു അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ ജനറൽ ആശുപത്രിയിലും, കെഎസ്‌യു പ്രവർത്തകരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read: കുടുംബി സമുദായത്തില്‍ പെട്ടവരാണ് ഞങ്ങള്‍,തന്റെ അച്ഛന് ആരേയും കൊല്ലാന്‍ കഴിയില്ല,റിപ്പര്‍ ജയാനന്ദന്റെ മകള്‍ കീര്‍ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button