ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also: സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേട്: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
പ്രീമിയം പെട്രോൾ പ്രീമിയം ലിറ്ററിന് 0.95 റിയാൽ ആണ് നിരക്ക്. സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
അതേസമയം, യുഎഇയിൽ 2023 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.01 ദിർഹമാണ് നിരക്ക്. മാർച്ച് മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.09 ദിർഹമായിരുന്നു നിരക്ക്.
സ്പെഷ്യൽ 95 പെട്രോളിന് ഏപ്രിൽ 1 മുതൽ 2.90 ദിർഹമാണ് വില. മാർച്ച് മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.97 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.82 ദിർഹമാണ് ഏപ്രിൽ മാസത്തെ നിരക്ക്. മാർച്ച് മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.90 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.03 ദിർഹമാണ് ഏപ്രിൽ മാസത്തെ നിരക്ക്. 2023 മാർച്ച് മാസത്തിൽ ലിറ്ററിന് 3.14 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.
Post Your Comments