Latest NewsIndia

അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കുന്നതിന് പ്രതിഫലം: യുവാവിന്റെ ഓഫര്‍ സ്വീകരിച്ച സീരിയല്‍ നടിക്ക് സംഭവിച്ചത്

അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെന്ന കരാറില്‍ യുവാവിനൊപ്പം മദ്ധ്യപ്രദേശിലേക്ക് പോയ സീരിയല്‍ നടി ചെന്ന് പെട്ടത് വന്‍ കുരുക്കില്‍. അവസാനം രക്ഷപ്പെട്ടത് പൊലീസിന്റെ ഇടപെടലില്‍.
മുംബൈയില്‍ സിനിമകളിലും സീരിയലുകളിലും ചെറിയ റോളുകളില്‍ അഭിനയിച്ചുവരികയാണ് 21കാരിയായ യുവതി. ഒരു സുഹൃത്തിന്റെ ഭര്‍ത്താവ് വഴിയാണ് മദ്ധ്യപ്രദേശ് സ്വദേശിയായ മുകേഷ് എന്ന യുവാവിന്റെ ഭാര്യയായി അഞ്ചുദിവസം അഭിനയിക്കാനുള്ള ഓ‍ഫര്‍ ലഭിച്ചത്. ദിവസം 5000 രൂപ നല്‍കാം എന്ന കരാറിലായിരുന്നു യുവതി മുകേഷിനൊപ്പം പോയത്. മുകേഷിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാനാണ് വിവാഹം എന്നാണ് പറഞ്ഞിരുന്നത്.

തന്റെ നാടായ മദ്ധ്യപ്രദേശിലെ മന്ദ് സൗര്‍ ഗ്രാമത്തിലെത്തിയ മുകേഷ് സീരിയല്‍ നടിയെ തന്റെ വധുവാണ് എന്നാണ് പരിചയപ്പെടുത്തിയത്. പിന്നാലെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹവും നടത്തി. തുടര്‍ന്ന്, യുവതി മുകേഷിനോടൊപ്പം വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ആറാമത്തെ ദിവസം താന്‍ തിരിച്ചുപോവുകയാമെന്ന് യുവതി മുകേഷിനെ അറിയിച്ചു.

ഇതോടെ അയാള്‍ തനി സ്വഭാവം പുറത്തെടുത്തു. വിവാഹം നടത്തിയത് അഭിനയമല്ലെന്നും താന്‍ നടിയെ ഏര്‍പ്പാടാക്കിയ ആള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.യുവതിയെ ഇയാള്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇതോടെ മുംബൈയിലെ മറ്റൊരു സുഹൃത്തിനെ യുവതി വിവരം അറിയിച്ചു. ഇവരുടെ പരാതിയില്‍ കേസ് അന്വേഷിച്ച ധാരാവി പൊലീസ് മദ്ധ്യപ്രദേശില്‍ എത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു,

മുകേഷിനും സുഹൃത്തിനും ഇയാളുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുകേഷ് ഒളിവിലാണ്, തനിക്കെതിരെ ലൈംഗിക അതിക്രമം ഒന്നും ഉണ്ടായിട്ടില്ലെന്ന് സീരിയല്‍ താരം മൊഴി നല്‍കി. മുകേഷിനെയും യുവതിയെ കെണിയില്‍പ്പെടുത്തിയ സുഹൃത്തിനെയും പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button