Latest NewsIndiaNews

സവര്‍ക്കറെ ആക്രമിച്ച് ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി ഏകനാഥ് ഷിൻഡെ

മുംബൈ: സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെ നഗരത്തിലെ രാം ഗണേഷ് ഗഡ്കരി രംഗായതൻ ഓഡിറ്റോറിയത്തിൽ, സവർക്കർക്ക് പുഷ്പാഞ്ജലി അർപ്പിച്ച ശേഷമാണ് ഷിൻഡെ യാത്ര ആരംഭിച്ചത്.

‘ഞാന്‍ സവര്‍ക്കര്‍’ എന്നെഴുതിയ കാവി തൊപ്പി ധരിച്ചായിരുന്നു ഷിന്‍ഡെയുടെയും സംഘത്തിന്റെയും റാലി. യാത്രയിൽ സവർക്കർ അനുകൂല ബോർഡുകളുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. സവർക്കറുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ടാബ്ലോയും റാലിയുടെ ഭാഗമായിരുന്നു.

മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്ക് പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവ്

‘സവര്‍ക്കറെ അപമാനിക്കുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണ്. സവര്‍ക്കറെ ആക്രമിച്ച് ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത് കണ്ട് ജനങ്ങള്‍ രോഷാകുലരാണ്. സവര്‍ക്കര്‍ ജയിലിലായതുപോലെ സെല്ലുലാര്‍ ജയിലില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ അവരെ വെല്ലുവിളിക്കുകയാണ്’- ഷിന്‍ഡെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button