ThrissurKeralaNattuvarthaNews

ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും ക​ഠി​ന​ത​ട​വും പിഴയും

ത​ളി​ക്കു​ളം എ​ട​ശേ​രി സ്വ​ദേ​ശി മ​മ്മ​സ്ര​യി​ല്ല​ത്ത് വീ​ട്ടി​ൽ ഷ​ഫീ​ഖി​നെ​യാ​ണ് (32) കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യെ ഞെ​ട്ടി​ച്ച ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും പു​റ​മെ മൂ​ന്ന് കൊ​ല്ലം ക​ഠി​ന​ത​ട​വും 1.60 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. ത​ളി​ക്കു​ളം എ​ട​ശേ​രി സ്വ​ദേ​ശി മ​മ്മ​സ്ര​യി​ല്ല​ത്ത് വീ​ട്ടി​ൽ ഷ​ഫീ​ഖി​നെ​യാ​ണ് (32) കോടതി ശിക്ഷിച്ചത്. തൃ​ശൂ​ർ ജി​ല്ല അ​ഡി​ഷ​ന​ൽ ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

2019 ഡി​സം​ബ​ർ 27-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​താ​വി​നെ​യും മാതൃ സ​ഹോ​ദ​രി​യെ​യും ക​ല്ല് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല്ലു​ക​യും മാതാവിനെ വ​ടി കൊ​ണ്ട് അ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​ണ് കേ​സ്.

Read Also : ആളില്ലാത്ത സമയം നോക്കി മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

വാ​ടാ​ന​പ്പി​ള്ളി സി.​ഐ ആ​യി​രു​ന്ന കെ.​ആ​ർ. ബി​ജു​വാ​ണ് കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ഷ​ഫീ​ഖി​ന് ജാ​മ്യം അ​നു​വ​ദി​ക്കാ​തെ വി​ചാ​ര​ണ ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് മാ​ന​സി​ക അ​സു​ഖ​മു​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗത്തിന്റെ വാ​ദം. ഇ​തി​നാ​യി ഒ​മ്പ​ത് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചെ​ങ്കി​ലും ഷ​ഫീ​ഖ് വൈ​രാ​ഗ്യം മൂ​ല​മാ​ണ് ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​തെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വി​ജ​യി​ച്ചു. സ​മൂ​ഹ മ​ന​സ്സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ക്രൂ​ര​ത ചെ​യ്‌​ത പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. കെ.​ബി. സു​നി​ൽ​കു​മാ​ർ, ലി​ജി മ​ധു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button