KollamLatest NewsKeralaNattuvarthaNews

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ദ​ലി​ത് യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഉപദ്രവിച്ചു : പ്രതി അറസ്റ്റിൽ

അ​യി​രൂ​ർ താ​ന്നി​മൂ​ട് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​റാ​ണ്​ (42) പി​ടി​യി​ലാ​യ​ത്

വ​ർ​ക്ക​ല: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ദ​ലി​ത് യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഉ​പ​ദ്ര​വി​ച്ച​യാ​ൾ പൊലീസ് പിടിയിൽ. അ​യി​രൂ​ർ താ​ന്നി​മൂ​ട് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​റാ​ണ്​ (42) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ക​ർ​ണാ​ട​ക​യി​ൽ​ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട, ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ മൂന്നര കിലോ സ്വര്‍ണവുമായി നാലംഗ സംഘം പിടിയില്‍

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​ന് ഉ​ച്ച​യോ​ടെ അ​യി​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 32 കാ​രി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത്​ എ​ത്തി​യാ​ണ് പ്ര​തി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി തി​രി​കെ വീ​ട്ടി​ലെ​ത്തി​യ യു​വ​തി​യു​ടെ സ​ഹോ​ദ​രി​യാ​ണ് അ​തി​ക്ര​മം ക​ണ്ട​ത്. ഇ​വ​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ സു​നി​ൽ​കു​മാ​ർ ഓ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു.

അ​ന്വേ​ഷണ​ത്തി​നി​ടെ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി സി.​ജെ. മാ​ർ​ട്ടി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​യി​രൂ​ർ സി.​ഐ സു​ധീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജി​ത്, പൊ​ലീ​സു​കാ​രാ​യ ജ​യ് മു​രു​ക​ൻ, സ​ജീ​വ്, വ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ർ​ണാ​ട​ക​യി​ലെ റാം​ചൂ​ഡ് എ​ന്ന സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button