KozhikodeKeralaNattuvarthaLatest NewsNewsCrime

ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കി, സ്വര്‍ണാഭരണങ്ങള്‍ തട്ടി: പ്രതി പിടിയില്‍

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍. വയനാട് തരുവണ സ്വദേശി ഉമറുല്‍ മുക്താര്‍(23) ആണ് കൊടുവള്ളിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

കൊടുവള്ളി സ്വദേശിനിയായ യുവതിയോട് ഇന്‍സ്റ്റഗ്രാമില്‍ സൗഹൃദം സ്ഥാപിച്ച് ഒരു പവനിലധികം തൂക്കം വരുന്ന സ്വര്‍ണാഭരണം തട്ടിയെടുത്ത് മുങ്ങിയ കേസിലാണ് പ്രതിയെ പിടികൂടിയത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി യുവതിയുടെ സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങിയത്.

ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിനുള്ളിൽ സംഘർഷം, യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി: അഞ്ച് പേർക്ക് പൊള്ളൽ

സമാനമായ രീതിയില്‍ കുറ്റകൃത്യം നടത്തുന്നയാളുകളെ കേന്ദ്രീകരിച്ച് കൊടുവള്ളി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഉമറുല്‍ മുക്താര്‍ പിടിയിലായത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ സമാനമായ രീതിയില്‍ ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പലരും മാനഹാനി മൂലം പരാതി നല്‍കിയില്ലെന്ന് പോലീസ് അറിയിച്ചു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button