വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ സമയം നൽകിയിരിക്കുകയാണ് ചൈനയിലെ കോളേജുകൾ. ഇതിന്റെ ഭാഗമായി കോളേജുകൾക്ക് ഒരാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ജനനിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെ പിന്തുണച്ചാണ് കോളേജ് അധികൃതർ അവധി പ്രഖ്യാപിച്ചത്. ഏപ്രിലിൽ അവധി നൽകാൻ 9 കോളേജുകളാണ് തീരുമാനിച്ചിട്ടുള്ളത്. അവധി നൽകിയെങ്കിലും, വിദ്യാർത്ഥികൾക്ക് വിവിധ ഹോംവർക്കുകൾ കോളേജ് അധികൃതർ നൽകുന്നുണ്ട്.
മിയാൻയാങ് ഫ്ലൈ വൊക്കേഷണൽ കോളേജാണ് ആദ്യമായി പ്രണയാവധി നൽകിയിരിക്കുന്നത്. മാർച്ച് 21- നാണ് ഈ കോളേജ് അടച്ചത്. ‘പ്രകൃതിയെ സ്നേഹിക്കാനും ജീവിതത്തെ സ്നേഹിക്കാനും വസന്തകാല അവധി ആസ്വദിച്ച് അതുവഴി പ്രണയത്തിലാക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു’ എന്നാണ് അവധിക്ക് പിന്നിലെ അധികൃതരുടെ വിശദീകരണം. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ‘ഒറ്റക്കുട്ടി പദ്ധതി’ ചൈനയ്ക്ക് തിരിച്ചടിയായതോടെയാണ് പുതിയ നീക്കം. 2021- ൽ മൂന്നു കുട്ടികൾ എന്ന നിബന്ധന ചൈനീസ് സർക്കാർ പുറപ്പെടുവിച്ചെങ്കിലും, മിക്ക ആളുകളും അത് ഗൗനിക്കാത്ത അവസ്ഥയാണ്.
Also Read: കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പനെത്തി: സുരക്ഷ കൂട്ടാനൊരുങ്ങി വനം വകുപ്പ്
Post Your Comments