KeralaLatest NewsNews

മാപ്പ് പറയില്ല, മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന

 

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മാനനഷ്ട നോട്ടീസിന് മറുപടി നല്‍കി സ്വപ്നാ സുരേഷ്. മാപ്പ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്നാ സുരേഷിന്റെ മറുപടി കത്ത്. പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദന്‍ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നു എന്ന് കത്തിലൂടെ സ്വപ്ന സൂചിപ്പിച്ചു.

Read Also: പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു

ആരാണ് എം വി ഗോവിന്ദനെന്നോ പാര്‍ട്ടി പദവിയെന്തെന്നോ മുമ്പ് അറിയുമായിരുന്നില്ല എന്ന് മറുപടി കത്തിലൂടെയും സ്വപ്ന ആവര്‍ത്തിക്കുന്നു. അതിനാല്‍ത്തന്നെ സമൂഹത്തില്‍ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനില്‍ക്കില്ല. വിജേഷ് പിള്ളയെ എം വി ഗോവിന്ദന്‍ അയച്ചു എന്ന് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദന്‍ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞുവെന്നാണ് താന്‍ പറഞ്ഞത്. അതിനാല്‍ എം വി ഗോവിന്ദന്‍ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണെന്നാണ് സ്വപ്ന വാദിക്കുന്നത്. ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും കത്തില്‍ സ്വപ്ന സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button