MollywoodLatest NewsKeralaCinemaNewsEntertainment

സവർക്കറെ നായകനാക്കി രാമസിംഹന്റെ പാൻ ഇന്ത്യൻ ചിത്രം; ‘ഇറങ്ങിത്തിരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല’

ഹിന്ദുമഹാസഭാ നേതാവ് വി.ഡി സവര്‍ക്കറെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് രാമസിംഹൻ അബൂബക്കർ. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറഞ്ഞ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് സവർക്കറിന്റെ കഥ പറയുന്ന ചിത്രം രാമസിംഹൻ പ്രഖ്യാപിച്ചത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്ടിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ശേഷം 2024 മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

രാമസിംഹന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഒരു ഇതിഹാസ പുരുഷനായ സവർക്കറെ ക്കുറിച്ച് പഠിക്കാൻ അൽപ്പം സമയമെടുക്കും, പക്ഷേ അത് തീരുമാനിച്ചു, അൽപ്പം സമയമെടുത്തു കൃത്യമായ ഒരു ഘടനയുണ്ടാക്കണം, എന്നിട്ട് ഏത് രീതിയിൽ അത് ആവിഷ്കാരം നടത്തണമെന്ന് തീരുമാനമെടുക്കാം.. ചരിത്രത്തിൽ അവഹേളിച്ചു ചെറുതാക്കാൻ ശ്രമിച്ചവർ തന്നെ പറയണം തങ്ങൾക്ക് തെറ്റ് പറ്റിയെന്ന്.. സവർക്കർ അനുഭവിച്ച ജയിൽ പീഡനത്തിനുപരിയായി സവർക്കർ ദേശത്തിന് നൽകിയ സംഭാവന അതിന്റെ മൂല്യങ്ങൾ തന്നെയാണ് പഠിക്കേണ്ടത്, രാഷ്ട്ര ശിൽപ്പികളെ സ്വന്തമായി സൃഷ്ടിച്ചെടുത്തു പ്രതിഷ്ഠിച്ച നെഹ്‌റുവിന്റെയും, കമ്യുണിസ്റ്റ്കാരുടെയും ഇന്ത്യയെ കണ്ടെത്തെലല്ല പകരം യഥാർത്ഥ ഇന്ത്യയെ കണ്ടെത്തി ചരിത്രമാക്കേണ്ട സമയമായിരിക്കുന്നു.. നാം ഗ്രേറ്റ്‌ എന്ന് വിളിച്ചാരാധിച്ച ബഫൂണുകളല്ല ഇന്ത്യയുടെ ഗതി നിർണ്ണയിച്ചത് എന്ന് തിറിച്ചറിയപ്പെടണം,.. കുഴിച്ചുമൂടപ്പെട്ട ചരിത്രമാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ധീരരായ പോരാളികളെ പുറത്തെടുത്തു ഇവരെയാണ് ഗ്രേറ്റ് എന്ന് വിളിക്കേണ്ടത് എന്ന് ഭാവി തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്… ഭാരതത്തിന്റെ ശിൽപ്പികളെ പരിഹസിക്കുന്ന പാക്കിസ്ഥാനി ജീനുകൾക്ക്‌ അത്തരത്തിലാണ് മറുപടി പറയേണ്ടത്…
ഇറങ്ങിത്തിരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല.. ഇറങ്ങാൻ ഒരു മനസ്സുണ്ടായാൽ മതി ബാക്കിയെല്ലാം വന്നു ചേരും.. ഇക്കാര്യങ്ങൾ നടക്കുമ്പോൾ തന്നെ പൂർണ്ണമായും ധന സമ്പാദനത്തിനായി സിനിമകളും പ്ലാൻ ചെയ്യുന്നു ധനമില്ലാതെ മുൻപോട്ട് പോവാനാവില്ലല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button