Latest NewsNewsBusiness

യുഎസിലേക്കുള്ള സർവീസുകളിൽ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം

2023 മെയ് 15 മുതലാണ് ഇക്കോണമി ക്ലാസ് ഉൾപ്പെടുത്തിയ സർവീസുകൾ ആരംഭിക്കുക

യാത്രക്കാർക്കിടയിൽ പ്രീമിയം ഇക്കോണമി ക്ലാസുകൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ പുതിയ നീക്കവുമായി എയർ ഇന്ത്യ രംഗത്ത്. അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന ചില വിമാനങ്ങളിൽ യാത്രക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരു- സാൻ ഫ്രാൻസിസ്കോ, മുംബൈ സാൻ ഫ്രാൻസിസ്കോ, മുംബൈ- ന്യൂയോർക്ക് റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ ഇക്കോണമി ക്ലാസുകൾ അവതരിപ്പിക്കുക.

2023 മെയ് 15 മുതലാണ് ഇക്കോണമി ക്ലാസ് ഉൾപ്പെടുത്തിയ സർവീസുകൾ ആരംഭിക്കുക. ഇതിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഫസ്റ്റ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നീ നാല് ക്യാബിൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്ന ആദ്യത്തെ എയർലൈൻ എന്ന സവിശേഷതയും എയർ ഇന്ത്യക്ക് സ്വന്തമാണ്. ബോയിംഗ് 777-200 എൽ ആർ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന തിരഞ്ഞെടുത്ത ഫ്ലൈറ്റുകളിലാണ് ഇക്കണോമി ക്ലാസുകൾ ഉണ്ടാവുക. അധികം വൈകാതെ തന്നെ എല്ലാ റൂട്ടുകളിലേക്കും പ്രീമിയം ഇക്കോണമി ക്ലാസിന്റെ സർവീസ് നടത്താൻ എയർ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

Also Read: ‘ശമ്പളം കൊടുക്കാൻ പാങ്ങില്ലെങ്കിലും ജീവനക്കാരെ നിലയ്ക്ക് നിർത്താൻ കെ എസ് ആർ ടി സിയ്ക്ക് അറിയാം’; അഡ്വ എ ജയശങ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button