പലപ്പോഴും അക്കൗണ്ടിൽ പണം ഉണ്ടോ, ഇല്ലയോ എന്ന് ആലോചിക്കാതെ എടിഎം കാർഡ് ഉപയോഗിച്ച് സ്വയ്പ്പ് ചെയ്യുന്ന ആളുകൾ നിരവധിയാണ്. ഇത്തരത്തിലുള്ള അശ്രദ്ധയ്ക്കും മറവിക്കും പൂട്ടിടാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎം മുഖാന്തരം പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകൾക്ക് ചാർജ് ഈടാക്കാനാണ് ബാങ്കിന്റെ പദ്ധതി.
2023 മെയ് മുതലാണ് ഇത്തരം ഇടപാടുകൾക്ക് ബാങ്ക് പണം ഈടാക്കുക. ആവശ്യമായ പണമില്ലാത്തതിനെ തുടർന്ന് ഇടപാട് പരാജയപ്പെടുമ്പോൾ, ഇടപാടുകാരിൽ നിന്ന് 10 രൂപയും, ജിഎസ്ടിയുമാണ് ഈടാക്കുക. അതേസമയം, പരാജയപ്പെട്ട എടിഎം ഇടപാടുകളെ കുറിച്ച് ഉപഭോക്താക്കൾക്ക് പരാതിയുണ്ടെങ്കിൽ, പരാതി ലഭിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവ പരിഹരിക്കപ്പെടുന്നതാണ്.
Post Your Comments