ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഒറ്റത്തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസേജുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഫീച്ചർ നിലവിലെ വ്യൂ വൺസ് ഓപ്ഷൻ സമാനമാണ്. ആദ്യ ഘട്ടത്തിൽ ഐഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുക. വരും മാസങ്ങളിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കളിലേക്കും പ്ലേ വൺസ് ഓഡിയോ ഫീച്ചർ എത്തുന്നതാണ്.
പ്ലേ വൺസ് ഓഡിയോ ഫീച്ചർ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വാട്സ്ആപ്പ് സൂചനകൾ നൽകിയിരുന്നു. പ്ലേ വൺസ് ഓഡിയോയിലൂടെ ലഭിക്കുന്ന ഓഡിയോ സന്ദേശങ്ങൾ സേവ് ചെയ്യാനോ, റെക്കോർഡ് ചെയ്യാനോ, ഷെയർ ചെയ്യാനോ സാധിക്കുകയില്ല. ഒരു തവണ മാത്രം കാണാൻ കഴിയുന്ന ചിത്രങ്ങളും വീഡിയോകളും അയക്കാൻ സാധിക്കുന്ന വ്യൂ വൺസ് ഫീച്ചർ ഉപഭോക്താക്കൾക്കായി മാസങ്ങൾക്കു മുൻപ് തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഫീച്ചറും എത്തുന്നത്.
Post Your Comments