KollamLatest NewsKeralaNattuvarthaNews

കാൽനടക്കാരിയായ വീട്ടമ്മയ്ക്ക് കാ​റി​ടി​ച്ച് ദാരുണാന്ത്യം

പ​ഴ​യേ​രൂ​ർ ഭാ​ര​തി​പു​രം ജെ​ജെ ഭ​വ​നി​ൽ എം.​പി. ജെ​റോ​മി​ന്‍റെ ഭാ​ര്യ ജെ​സി ജെ​റോം (59) ആ​ണ് മ​രി​ച്ച​ത്

അ​ഞ്ച​ല്‍: മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​ഞ്ച​ല്‍ -കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വീ​ട്ട​മ്മ മ​രി​ച്ചു. പ​ഴ​യേ​രൂ​ർ ഭാ​ര​തി​പു​രം ജെ​ജെ ഭ​വ​നി​ൽ എം.​പി. ജെ​റോ​മി​ന്‍റെ ഭാ​ര്യ ജെ​സി ജെ​റോം (59) ആ​ണ് മ​രി​ച്ച​ത്.

Read Also : സ്പൈഡർമാൻ താരങ്ങൾ മൂന്നാറിൽ! കോമാളിത്തരവുമായി കേരള ടൂറിസം – നാണമില്ലേയെന്ന് ശ്രീജിത്ത് പണിക്കർ

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ പ​ത്ത​ടി​ക്ക് സ​മീ​പം തോ​ട്ടം​മു​ക്കി​ല്‍ ആണ് അ​പ​ക​ടം നടന്നത്. അ​ഞ്ച​ല്‍ ഭാ​ഗ​ത്ത് നി​ന്നും കു​ള​ത്തു​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു പോ​ക​വേ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ജെ​സി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ​മീ​പ​ത്തെ ഓ​ട​യി​ലേ​ക്ക് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​സി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​രിക്കുകയായിരുന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ഇ​ന്ന് സം​സ്ക​രി​ക്കും. മ​ക്ക​ൾ: ലെ​നി​ൻ, സ്റ്റാ​ലി​ൻ. മ​രു​മ​ക്ക​ൾ: പ്രീ​തി, അ​നു രാ​ജ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button