KeralaLatest NewsNews

ഓട്ടോയിൽ ചാരിനിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷം: അഞ്ച് പേർക്ക് പരിക്ക്

കൊല്ലം: ഓട്ടോയിൽ ചാരിനിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്കേറ്റു. കൊല്ലം ഏരൂരിലാണ് സംഭവം. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഏരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം വിളക്കുപാറ ക്ഷേത്രത്തിലെ ഉത്സവനിടയിലാണ് വിളക്കുപാറ ജംഗ്ഷനിൽ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ നാലു പേർ അറസ്റ്റിലായി.

Read Also: ഞാൻ എഴുതുന്നതെല്ലാം ചിലർക്ക് പൊള്ളുന്നുണ്ട്, പരാതിയ്ക്ക് പിന്നാലെ സർക്കാർ ജോലി ഉപേക്ഷിച്ച് ഫ്രാൻസിസ്​ ​നൊറോണ

വിളക്കുപാറ സ്വദേശികളായ വിനോദ്, ജെയിംസ് മണലിൽ സ്വദേശികളായ ബിജോയ്, അജയ് തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിളക്കുപാറ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന വിനോദിന്റ ഓട്ടോയിൽ ചാരി നിന്ന് സജുരാജ് മൂത്രമൊഴിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. വിനോദ് ഇത് ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Read Also: ഭാര്യയായി അഭിനയിക്കാനെത്തിയ സീരിയൽ നടിയെ പൂട്ടിയിട്ട് യുവാവ്: ഒടുവിൽ നടിയ്ക്ക് രക്ഷകയായത് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button