KeralaLatest NewsNews

ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യുന്നത് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രം: തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായി മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വ്യാജ ലിങ്കുകൾ അയച്ചുനൽകി ആധാർ / പാൻ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നൽകുന്നതോടു കൂടി തട്ടിപ്പുകാർ സ്വകാര്യ / ബാങ്ക് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.

Read Also: കോവിഡ് പ്രതിരോധം, പൊതുമേഖല എണ്ണ കമ്പനി ഒ.എന്‍.ജി.സി പി.എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയത് 100 കോടി

മൊബൈലിൽ അയച്ചു കിട്ടുന്ന ഒടിപി നമ്പർ തട്ടിപ്പുകാർക്ക് കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽപെടാതെയും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. https://www.incometax.gov.in എന്ന വെബ്സൈറ്റ് വഴി മാത്രം ആധാർ /പാൻ കാർഡ് ലിങ്ക് ചെയ്യണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Read Also: ‘സർക്കാരിനെ അപമാനിച്ചു’: ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് അഖിലയ്‌ക്കെതിരെ പ്രതികാര നടപടിയുമായി കെ.എസ്.ആർ.ടി.സി

shortlink

Related Articles

Post Your Comments

Related Articles


Back to top button