മഹാരാഷ്ട്രയിലെ ജംനാറിൽ നിന്നും പുറത്തുവരുന്നത് അമ്പരപ്പിക്കുന്നതും അപകടകരവുമായ ഒരു വാർത്തയാണ്. വിവാഹ വേദിയില്‍ വധുവും വരനും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തീ പിടിച്ചാൽ എങ്ങനിരിക്കും? തീ പടരുന്നത് തോക്കിൽ നിന്നാണെങ്കിലോ? അത്തരമൊരു സംഭവത്തിന്റെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. ഫോട്ടോ കൂടുതല്‍ രസമുള്ളതാക്കാന്‍ ഇരുവരുടെയും തോക്കുകൾ ഉണ്ടായിരുന്നു.
അത് പൊട്ടിക്കുന്ന സമയത്ത് പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആത്മരക്ഷയെക്കരുതി തോക്കും വരണമാല്യവും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ നിരവധി പേരാണ് ഇവരെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. വ്യത്യസ്തയ്ക്ക് വേണ്ടി എന്ത് തോന്ന്യാസവും കാണിക്കാന്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഒരു മടിയുമില്ലെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.
വീഡിയോ കാണാം:
Idk what’s wrong with people these days they are treating wedding days more like parties and this is how they ruin their perfect day. ?♀️ pic.twitter.com/5o626gUTxY
— Aditi. (@Sassy_Soul_) March 31, 2023
Post Your Comments