PalakkadNattuvarthaLatest NewsKeralaNews

അ​ട്ട​പ്പാ​ടി​യി​ൽ വൈദ്യുതാഘാതമേറ്റ് ര​ണ്ടു​പേ​ർക്ക് ദാരുണാന്ത്യം

പു​തു​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ചി​ക്ക​ണ്ടി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ മാ​ത്യു (71), ചെർപ്പുള​ശേ​രി സ്വ​ദേ​ശി ത​ട്ട​ർതൊ​ടി നി​ല​പ്പ​റ​മ്പ് പൈ​ലി മ​ക​ൻ രാ​ജു (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ വൈദ്യുതാഘാതമേറ്റ് ര​ണ്ടു​പേ​ർ മ​രി​ച്ചു. പു​തു​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ചി​ക്ക​ണ്ടി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ മാ​ത്യു (71), ചെർപ്പുള​ശേ​രി സ്വ​ദേ​ശി ത​ട്ട​ർതൊ​ടി നി​ല​പ്പ​റ​മ്പ് പൈ​ലി മ​ക​ൻ രാ​ജു (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​

Read Also : രാംനവമി ആഘോഷത്തിനിടെ ക്ഷേത്ര കിണർ ഇടിഞ്ഞുണ്ടായ അപകടം: മരണസംഖ്യ ഉയരുന്നു

ബു​ധ​നാ​ഴ്ച രാ​ത്രി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ചി​ക്ക​ണ്ടി​യി​ലെ മാ​ത്യു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. മാ​ത്യു മ​ഞ്ചി​ക​ണ്ടി​യി​ൽ പ​ല​ച​ര​ക്കു വ്യാ​പാ​രം ന​ട​ത്തി വ​രി​ക​യാ​ണ്. ​ചെർപ്പുള​ശേ​രി സ്വ​ദേ​ശി രാ​ജു മ​ഞ്ചി​ക്ക​ണ്ടി​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി പ​ത്തു ദി​വ​സം മു​ൻ​പ് എ​ത്തി​യ​താ​യി​രു​ന്നു.​ മാ​ത്യു​വി​ന്‍റ വീ​ട്ടി​ലാ​യി​രു​ന്നു ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജു ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം. വീ​ടി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​രു​ന്ന മോ​ട്ടോ​റി​ലേ​ക്കു​ള്ള ക​ണ​ക്ഷ​നി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യിരുന്നു. മോ​ട്ടോ​റി​നു സ​മീ​പ​മാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെത്തിയത്.

മൃ​ത​ദേ​ഹം അ​ഗ​ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. രാ​ജു​വി​ന്‍റെ ഭാ​ര്യ ശ​കു​ന്ത​ള. മ​ക്ക​ൾ: ര​ഞ്ജു, ജി​ജി, സി​ജി, ഷി​ജു. മ​രു​മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, അ​നൂ​പ്.​ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഡെ​യ്സി. മ​ക്ക​ൾ:​ അ​നീ​ഷ്, അ​നി​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button