KasargodKeralaNattuvarthaLatest NewsNews

പോ​ക്സോ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ പോയി : പ്രതി അഞ്ച് വർഷത്തിന് ശേഷം പിടിയിൽ

അ​സ​മി​ൽ നി​ന്ന് പി​ടി​ റാം​പ്ര​സാ​ദ് ചൗ​ധരി​യെ​യാ​ണ് (42) നീ​ലേ​ശ്വ​രം പൊ​ലീ​സി​ലെ പ്ര​ത്യേ​ക​സം​ഘം അ​റ​സ്റ്റ് ​ചെ​യ്ത​ത്

നീ​ലേ​ശ്വ​രം: പോ​ക്സോ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി അ​ഞ്ചു​വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യായിരു​ന്ന പ്ര​തി​ അറസ്റ്റിൽ. അ​സ​മി​ൽ നി​ന്ന് പി​ടി​ റാം​പ്ര​സാ​ദ് ചൗ​ധരി​യെ​യാ​ണ് (42) നീ​ലേ​ശ്വ​രം പൊ​ലീ​സി​ലെ പ്ര​ത്യേ​ക​സം​ഘം അ​റ​സ്റ്റ് ​ചെ​യ്ത​ത്.

Read Also : അമിതവണ്ണം, അമിതക്ഷീണം; തിരിച്ചറിയാതെ പോകരുത് തൈറോയ്‌ഡിന്‍റെ ലക്ഷണങ്ങളെ.

2016-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ​ചാ​യ്യോ​ത്ത് പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന​തി​നി​ട​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച പോ​ക്സോ കേ​സി​ലാ​ണ് നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. തു​ട​ര്‍ന്ന് ര​ണ്ടു​വ​ര്‍ഷ​ക്കാ​ലം ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ല്‍ ക​ഴി​ഞ്ഞ ചൗ​ന്ദ​രി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

സീ​നി​യ​ര്‍ സി​വി​ല്‍ ഓ​ഫീ​സ​ര്‍മാ​രാ​യ വി​നോ​ദ്‌ കോ​ടോ​ത്ത്, കെ.​വി. ഷി​ബു, പി. ​അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​സാ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടീ​ന്‍സു​ഗ്ഗ്യ ജി​ല്ല​യി​ലെ ഡി​ഗ്‌​ബോ​യി​ല്‍ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button