കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനിൽ ലൈസൻസ് ഉള്ള പടക്ക വിൽപനക്കാരുടെ അസോസിയേഷന്‍ നൽകിയ പരാതിയെ തുടർന്നാണ് പുതിയപാലത്തെ ഒരു ഗോഡൗണിൽ പൊലീസ് എത്തി പരിശോധന നടത്തിയത്. പരിശോധനയിൽ 69 കടലാസ്സ് പെട്ടികളിലായി 1500 കിലോഗ്രാം വിവിധ തരത്തിലുള്ള പടക്കങ്ങൾ കണ്ടെത്തി.
വലിയ അളവിൽ ഉള്ള പടക്ക ശേഖരം ആയതിനാൽ ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് 8 മണി വരെ നീണ്ടു. കോയമ്പത്തൂർ സ്വദേശിയായ ഒരാൾ നോവ ഏജൻസി എന്ന പേരിൽ നടത്തുന്ന പാർസൽ ഓഫീസിൽ നിന്നാണ് പടക്കം കണ്ടെത്തിയത്.
നിരവധി ആളുകളുടെ പേരിൽ ശിവകാശിയിൽ നിന്ന് വാങ്ങിയ പടക്കങ്ങൾ ആണ് ഇവയെന്നാണ് പൊലീസ് പറയുന്നത്. ലൈസൻസ് ഇല്ലാതെ വലിയ അളവിൽ പടക്കം കൈവശം വെച്ചതിന് കടയുടമക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments