Latest NewsIndiaNews

മനസില്‍ ആത്മഹത്യ ചിന്തകളുണ്ടായപ്പോള്‍ വൈകാരികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധി: ദിവ്യ സ്പന്ദന

ബെംഗളൂരു: ആത്മഹത്യയെപ്പറ്റിയുള്ള ചിന്ത മനസില്‍ നിറഞ്ഞപ്പോൾ വൈകാരികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് വെളിപ്പെടുത്തി മുന്‍ എംപിയും കന്നട നടിയുമായ ദിവ്യ സ്പന്ദന. പിതാവിന്റെ മരണശേഷം മനസില്‍ ആത്മഹത്യ ചിന്തകളുണ്ടായപ്പോള്‍ കൈത്താങ്ങയത്, രാഹുല്‍ ഗാന്ധിയെന്ന് ദിവ്യ സ്പന്ദന പറയുന്നു. ഒരു കന്നട സ്വകാര്യ ചാനലില്‍ നടന്ന ടോക്ക് ഷോയ്ക്കിടെയാണ് ദിവ്യ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘എന്റെ പിതാവിനെ നഷ്ടപെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാന്‍ പാര്‍ലമെന്റിലെത്തി. ഇവിടെ എല്ലാവരും എനിക്ക് അപരിചിതരായിരുന്നു. പാര്‍ലമെന്റിലെ നടപടികളെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. പതുക്കെ കാര്യങ്ങള്‍ മനസ്സിലാക്കി. തനിക്ക് ആത്മവിശ്വാസം നല്‍കിയത് മാണ്ഡ്യയിലെ ജനങ്ങളാണ്. പിതാവിന്റെ മരണശേഷം ആത്മഹത്യ ചിന്തയുണ്ടായപ്പോള്‍ രാഹുല്‍ വൈകാരികമായി പിന്തുണച്ചു. അമ്മയാണ് തന്നെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ചത്. അടുത്തത് തന്റെ പിതാവും രാഹുലുമാണ്,’ ദിവ്യ സ്പന്ദന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button