ഷാര്‍ജ: ഷാര്‍ജയില്‍ രണ്ട് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഭാര്യയെ വിഷം കൊടുത്തും രണ്ട് മക്കളെ ശ്വാസം മുട്ടിച്ചും ആണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍. ഷാര്‍ജ പൊലീസിലെ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ സയിദ് അല്‍ സാരി അല്‍ ഷംസി ആണ് ഇക്കാര്യം അറിയിച്ചത്.
ഭാര്യയെയും 3ഉം 7ഉം വയസുള്ള മക്കളെയും കൊലപ്പെടുത്തിയ ശേഷം അല്‍ മജാസിലുള്ള താമസ സ്ഥലത്തെ ഫ്ലാറ്റിലെ പത്താം നിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു.
ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങള്‍ വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. യുവാവിന് സാമ്പത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്നങ്ങളോ ഇല്ല. കുടുംബാന്തരീക്ഷത്തിലും പ്രശ്നങ്ങള്‍ ഉള്ളതായി അറിവില്ലെന്നാണ് അയല്‍വാസികള്‍ നല്കുന്ന വിവരം. അതേസമയം യുവാവിന്റെ ഭാര്യയുടെ സുഹൃത്തുക്കളില്‍ ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
Post Your Comments