നടപ്പു സാമ്പത്തിക വർഷം തീരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇന്നലെയും വൻ തിരക്ക് അനുഭവപ്പെട്ടു. സെർവറുകൾ മെല്ലെ പോക്ക് തുടർന്നതോടെയാണ് തിരക്ക് അനുഭവപ്പെട്ടത്. കണക്കുകൾ പ്രകാരം, മാർച്ച് ഒന്ന് മുതൽ 29 വരെ 1,24,110 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നിന്നും 808.22 കോടി രൂപ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതോടെ, നടപ്പു സാമ്പത്തിക വർഷം രജിസ്ട്രേഷൻ വകുപ്പിന്റെ ആകെ വരുമാനം 5,500 കോടി രൂപയാണ് കവിഞ്ഞത്.
ഇന്നലെ രാവിലെ മുതൽ സെർവറുകളുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് സെർവർ ശരിയായ രീതിയിൽ പ്രവർത്തിച്ചത്. രജിസ്ട്രേഷനുകൾക്കും മറ്റു സേവനങ്ങൾക്കും ഒരേസമയം ഉപയോഗിച്ചതോടെയാണ് സെർവറിന്റെ പ്രവർത്തനം മന്ദഗതിയിലായത്. 35- ലധികം ടോക്കണുകളാണ് മിക്ക സബ് രജിസ്ട്രാർ ഓഫീസുകളിലും ഉണ്ടായിരുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ ഇന്നും വലിയ തോതിൽ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.
Also Read: ഒമ്പതു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Post Your Comments