നാല്‍പ്പതുകാരന്റെ മലാശലയത്തില്‍ കുക്കുമ്പര്‍ കുടുങ്ങി. കൊളംബിയയിലെ ബരാനോവയിലാണ് സംഭവം. അടിവയറ്റില്‍ കടുത്ത വേദനയുമായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. അസഹനീയമായ വേദന മൂലം തനിക്ക് നടക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്.
തുടര്‍ന്ന് എക്സ്റേ പരിശോധന നടത്തിയതിലാണ് മലാശയത്തില്‍ വലിയൊരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത് . ശസ്ത്രക്രിയയിലൂടെ വസ്തു പുറത്തെടുത്തപ്പോഴാണ് കുക്കുമ്പറാണെന്ന് മനസ്സിലായത്. അതേസമയം, എങ്ങനെയാണ് മലാശയത്തില്‍ കുക്കുമ്പര്‍ കുടുങ്ങിയതെന്ന് അറിയില്ലെന്നാണ് രോഗി പറയുന്നത്. കഴിച്ച കുക്കുമ്പറിന്റെ വിത്ത് വയറ്റിലിരുന്ന് വളര്ന്നതാകാമെന്നും ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.
വീട്ടില്‍ നിന്ന് പച്ച കുക്കുമ്പര്‍ കഴിക്കുന്നത് പതിവാണെന്നും വയറ്റിലെത്തിയ വിത്തില്‍ നിന്ന് വളര്‍ന്ന കുക്കുമ്പര്‍ മലാശയത്തില്‍ എത്തിയതാകാമെന്നും ഇയാള്‍ പറയുന്നു. എന്നാൽ, ചിലർ ലൈംഗിക സുഖത്തിനു വേണ്ടി ഇത്തരം പ്രവർത്തികൾ ചെയ്യാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. മലാശയത്തിൽ ഗ്ലാസ് പോലെയുള്ള വസ്തുക്കൾ മുൻപും കണ്ടെടുത്തിട്ടുണ്ട്.
Post Your Comments