Latest NewsNewsIndia

ആർഎസ്‌എസിനെ 21-ാം നൂറ്റാണ്ടിലെ കൗരവർ എന്ന് വിളിച്ചു: രാഹുലിനെതിരെ വീണ്ടും മാനനഷ്ടക്കേസ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും പരാതി. ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവരാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് അനുഭാവി ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേസ് ഏപ്രില്‍ 12ന് കോടതി പരിഗണിക്കും.

മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, രാഹുലിനെതിരെ മറ്റൊരു കോടതിയില്‍ വീണ്ടും പരാതി നല്‍കിയത്.
ജനുവരിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം.

സിദ്ദിഖ്‌ കാപ്പൻ സമർപ്പിച്ച വിടുതൽ ഹർജി ഏപ്രിൽ 11 ലേക്ക് മാറ്റിവെച്ചു

21-ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍എസ്എസ് എന്ന പരാമര്‍ശത്തിനെതിരെയാണ് ആര്‍എസ്എസ് അനുഭാവി കമല്‍ ഭദോരിയ ഹരിദ്വാര്‍ കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ അനുസരിച്ചാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ കുരുക്ഷേത്രയില്‍ വച്ചാണ് രാഹുലിന്റെ വാക്കുകള്‍. 21-ാം നൂറ്റാണ്ടിലെ കൗരവര്‍ എന്ന് ആര്‍എസ്എസിനെ വിശേഷിപ്പിച്ചതിന് പുറമേ, രാജ്യത്തെ രണ്ടോ മൂന്നോ ശതകോടീശ്വരന്മാര്‍ കൗരവരെ പിന്തുണയ്ക്കുന്നതായി രാഹുല്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. പരാതിയുടെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും രാഹുല്‍ പ്രതികരിച്ചില്ലെന്നും കമല്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button