ErnakulamLatest NewsKeralaNattuvarthaNews

എ​സി പൊ​ട്ടി​ത്തെ​റി​ച്ചു: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​ൻ തീപിടിച്ച് കത്തിനശിച്ചു

ഡ്രൈ​വ​റ​ട​ക്കം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ട്ടു

ആ​ലു​വ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ എ​സി കം​മ്പ്രസ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച് അപകടം. ഡ്രൈ​വ​റ​ട​ക്കം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ ദേ​ശീ​യ​പാ​ത​യി​ൽ മു​ട്ട​ത്ത്​ നി​ന്നും ജ​വ​ഹ​ർ കോ​ള​നി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ ​തുട​ർ​ന്ന്, സ്ഥ​ല​ത്തെ​ത്തി​യ ഏ​ലൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ആണ് തീ​യ​ണ​ച്ചത്.

Read Also : ആറ് വയസ്സുകാരനെ മിഠായി തരാമെന്ന് പറഞ്ഞു കൊണ്ട് പോയി പീഡിപ്പിച്ചു: മധ്യവയസ്‌കന് 10 വര്‍ഷം കഠിന തടവും പിഴയും 

വാ​ഹ​ന​ത്തി​ന്‍റെ എ​സി ഓ​ൺ ചെ​യ്ത ശേ​ഷ​മാ​ണ് പു​ക ഉ​​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഡ്രൈ​വ​ർ വേ​ഗ​ത്തി​ൽ വാ​ഹ​നം നി​ർ​ത്തി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളു​മാ​യി പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി​യ​തി​നു തൊ​ട്ടു​പി​റ​കെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ എ​സി​യു​ടെ കം​മ്പ്ര​സ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സി​റ്റി ഗ്യാ​സ് ആ​ൻ​ഡ് ഗ്ല​യി​സിം​ഗി​ന്‍റേ​താ​ണ് വാ​ഹ​നം. ഉ​ട​മ മു​ട്ടം ജ​വ​ഹ​ർ കോ​ള​നി​യി​ൽ അ​റ​ക്ക​ൽ അ​ബ്ദു​ൾ ല​ത്തീ​ഫ് ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ ജീ​വ​ന​ക്കാ​ര​ൻ പാ​നാ​യി​ക്കു​ളം കോ​ട്ട​പ്പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പു​രു​ഷ​നാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button