Latest NewsNewsIndia

എന്തു കാരണത്താലാണ് ഞാന്‍ ഒളിച്ചോടിയവനാണെന്ന് മുദ്രകുത്തുന്നത്?

ഇനി അങ്ങനെ പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയെ കോടതി കയറ്റും: ഉറച്ച തീരുമാനവുമായി ലളിത് മോദി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോടതി കയറ്റുമെന്ന് ഐ.പി.എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ ഉള്‍പ്പെട്ട ലളിത് മോദി. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലളിത് മോദി രാഹുലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Read Also: പിണറായി സര്‍ക്കാരിന്റെ അനാസ്ഥ കാരണം വിധവകള്‍ക്കുള്ള കേന്ദ്ര സഹായം മുടങ്ങിയിട്ട് രണ്ട് വര്‍ഷം

‘എന്തു കാരണത്താലാണ് ഞാന്‍ ഒളിച്ചോടിയവനാണെന്ന് മുദ്രകുത്തുന്നത്? ഇതുവരെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍, സാധാരണ പൗരന്‍ തന്നെയാണ്’, ലളിത് മോദി ട്വീറ്റ് ചെയ്തു.

‘ഞാന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് ഗാന്ധിയുമായി ബന്ധപ്പെട്ട ഓരോരുത്തരും വീണ്ടും വീണ്ടും ആരോപിക്കുന്നു. എന്തുകൊണ്ട്? എങ്ങനെ? ഈ കുറ്റത്തിന് എപ്പോഴാണ് ഞാന്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്? രാഹുല്‍ ഗാന്ധി എന്ന പപ്പുവില്‍ നിന്ന് വ്യത്യസ്തനായി, ഞാനൊരു സാധാരണ പൗരനാണ്. എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കും മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ വേണ്ടത്ര വിവരമില്ലാതെ പകപോക്കല്‍ നടത്തുകയാണ്’ , ലളിത് മോദി ചൂണ്ടിക്കാട്ടി.

‘ഞാന്‍ രാഹുല്‍ ഗാന്ധിയെ യു.കെയിലെ കോടതി കയറ്റും. അദ്ദേഹം ശക്തമായ തെളിവുകളുമായി ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ’് -ലളിത് മോദി പറഞ്ഞു.

‘നിരവധി കോണ്‍ഗ്രസ് നേതാക്കളെ ടാഗ് ചെയ്ത അദ്ദേഹം എങ്ങനെയാണ് നിങ്ങള്‍ക്കെല്ലാം ഇത്രയും സ്വത്തുണ്ടായത്. വിലാസങ്ങളും ഫോട്ടോകളും ഉണ്ട്. യഥാര്‍ത്ഥ തട്ടിപ്പുകാര്‍ ആരാണെന്നത് സംബന്ധിച്ച് ഇന്ത്യയിലെ ജനങ്ങളെ പറ്റിക്കാന്‍ നോക്കേണ്ട. ഗാന്ധി കുടുംബം ഇന്ത്യ ഭരിക്കാന്‍ തങ്ങള്‍ മാത്രമാണ് യോഗ്യരെന്ന് പ്രചരിപ്പിക്കുന്നു. അതെ, നിങ്ങള്‍ ശക്തമായ നിയമം പാസാക്കിയാല്‍ ഞാന്‍ തിരിച്ചുവരും’. -ലളിത് മോദി വ്യക്തമാക്കി.

‘ഒരു ചില്ലിക്കാശുപോലും ഞാനെടുത്തുവെന്ന് കഴിഞ്ഞ 15 വര്‍ഷമായി തെളിയിക്കാനായിട്ടില്ല. എന്നാല്‍ 100 ബില്യണ്‍ ഡോളറിനടുത്ത് വരുമാനം ഉണ്ടാക്കിയ ഈ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം സൃഷ്ടിച്ചത് ഞാനാണ് എന്നത് തെളിഞ്ഞതാണ്. 1950 കളുടെ തുടക്കം മുതല്‍ മോദി കുടുംബം അവര്‍ക്കും നമ്മുടെ രാജ്യത്തിനും വേണ്ടി അവര്‍ക്ക് സങ്കല്‍പ്പിക്കാനാവുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നത് ഒരു കോണ്‍ഗ്രസ് നേതാവ് അത് മറക്കരുത്. ഞാനും അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ സ്വന്തം ഗാന്ധി കുടുംബത്തെ പോലെ ഇന്ത്യയിലെ അഴിമതിക്കാരെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കുക.’ – ലളിത് മോദി ട്വീറ്റ് ചെയ്തു.

2019 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ‘ലളിത് മോദി നീരവ് മോദി, നരേന്ദ്ര മോദി, എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെ നരേന്ദ്രമോദി എന്ന പേര് വന്നു’വെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യമാണ് വിവാദമായത്. ഇതിനെതിരെ ഗുജറാത്ത് മന്ത്രി നല്‍കിയ മാനനഷ്ടക്കേസിലാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button