ബിഗ് ബോസ് 16-ലൂടെ ശ്രദ്ധേയനായ താരമാണ് ശിവ് താക്കറെ. കരിയറിന്റെ തുടക്കത്തിൽ തനിക്കും കാസ്റ്റിങ് കൗച്ച് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് യുവതാരമിപ്പോൾ. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും നഗരത്തിലെ ഇരപിടിയന്മാരെ പേടിക്കണമെന്ന് മുംബൈയിലെത്തിയതിന് ശേഷമാണ് താൻ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
‘മുംബൈയിൽ വന്നതിന് ശേഷം, സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഭയപ്പെടുന്നുവെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഒരിക്കൽ അരാംനഗറിൽ ഒരു ഓഡിഷന് പോയി, അവൻ എന്നെ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി, ഇവിടെ ഒരു മസാജ് സെന്റർ ഉണ്ട് എന്ന് എന്നോട് പറഞ്ഞു. ഒരു ഓഡിഷനും മസാജ് സെന്ററും തമ്മിലുള്ള ബന്ധം എനിക്ക് മനസിലായില്ല. ഓഡിഷൻ കഴിഞ്ഞ് ഇങ്ങോട്ട് വരൂ. നിങ്ങളും വർക്ക് ഔട്ട് ചെയ്യൂ… എന്നവൻ പറഞ്ഞു. അദ്ദേഹം ഒരു കാസ്റ്റിംഗ് ഡയറക്ടറായിരുന്നു. പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ ഞാൻ തയ്യാറായിരുന്നില്ല. അതിനാൽ ഞാൻ പതുക്കെ സ്ഥലം വിട്ടു. കാസ്റ്റിംഗ് കൗച്ച് കാര്യത്തിൽ സ്ത്രീ-പുരുഷ വിവേചനമില്ലെന്ന് അന്നത്തോടെ ഞാൻ മനസിലാക്കി.
പിന്നീട് ഒരിക്കൽ രാത്രി 11 മണിക്ക് ഓഡിഷന് വരാൻ ഒരു സ്ത്രീ എന്നോട് ആവശ്യപ്പെട്ടു. നിരസിക്കാൻ ശ്രമിച്ചപ്പോൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ലേ എന്ന് അവൾ തിരിച്ച് ചോദിച്ചു. രാത്രി 11 മണിക്ക് അവൾ എന്നെ ഓഡിഷന് വിളിക്കുകയായിരുന്നു. അതെന്തിനാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഒക്കെ എനിക്കുണ്ടായിരുന്നു. അതുകൊണ്ട്, എനിക്ക് കുറച്ച് ജോലിയുണ്ട്, എനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ അവളോട് പറഞ്ഞു. വന്നില്ലെങ്കിൽ ഇൻഡസ്ട്രിയിൽ നിങ്ങൾക്ക് ജോലി ലഭിക്കില്ല എന്നും അവൾ പറഞ്ഞു’, ശിവ് വെളിപ്പെടുത്തുന്നു.
Post Your Comments