സോഷ്യൽ മീഡിയയിൽ എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു ന്യൂസിലാൻഡിൽ ജോലി ഉണ്ടായിരുന്ന ബൈജു രാജുവിന്റേത്. ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം ബൈജു ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്തു. ഇതുപോലെ ചതിയിൽപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ഖത്തറിൽ നിന്നുള്ള സാബു സോമൻ എന്ന യുവാവിന്റെ വീഡിയോ കർമ്മ ന്യൂസ് പുറത്തു വിട്ടു. 87 ലക്ഷവും, 110 പവൻ സ്വർണ്ണവും ആയി സാബു സോമന്റെ ഭാര്യ ഇദ്ദേഹത്തേ ഉപേക്ഷിച്ച് പോയി എന്നാണു വീഡിയോയിൽ ഇയാൾ ആരോപിക്കുന്നത്.
സാബു സോമന് ഈ യുവതിയിൽ 2 കുട്ടികൾ ഉണ്ട്. ഇപ്പോൾ ഖത്തറിൽ തന്റെ പണിയും പോയി ജീവിക്കാൻ നിവർത്തിയില്ലാതെ അലയുകയാണെന്ന് യുവാവ് വെളിപ്പെടുത്തുന്നു.
ഇയാളുടെ വാക്കുകൾ ഇങ്ങനെ,
‘എനിക്ക് നാട്ടിലേക്ക് വരാൻ പോലും ആകുന്നില്ല. നാട്ടിലേക്ക് വന്നാൽ ഭാര്യ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലായിടത്തും കേസും വാറണ്ടും ആക്കി വെച്ചിരിക്കുകയാണ്. സ്ത്രീ നിയമങ്ങൾ ഉപയോഗിച്ച് നാട്ടിൽ കാലുകുത്താൻ ആകാത്ത വിധം ഭാര്യ തന്നെ കേരളത്തിൽ കാലുകുത്താൻ ആകാത്ത വിധം പൂട്ടിയിരിക്കുന്നു. 87 ലക്ഷം രൂപയും 110 പവനും പോയത് മാത്രമല്ല ഞാൻ ഗൾഫിൽ ഉണ്ടാക്കിയ സമ്പാദ്യവും ഭാര്യ കൊണ്ടുപോയി. പാവപ്പെട്ട വീട്ടിൽ നിന്നും പാചകം ചെയ്യാൻ പാത്രങ്ങൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ ആണ് ആ പെൺകുട്ടിയെ ഇഷ്ടം തോന്നി ഞാൻ കല്യാണം കഴിക്കുന്നത്. പിന്നീട് ആ വീട്ടുകാരെ സഹായിച്ച് രക്ഷപ്പെടുത്തി.
ഭാര്യയെ ഖത്തറിലേക്ക് കൊണ്ടുവന്നു. പ്ളാനിങ്ങ് എഞ്ചിനീയർ ആയ ഞാൻ ഇതേ ജോലി ഭാര്യക്കും കിട്ടാൻ ഖത്തറിൽ കൊണ്ടുവന്ന് അവളെ പഠിപ്പിച്ച് ജോലിയും വാങ്ങി കൊടുത്തു. എല്ലാം കഴിഞ്ഞപ്പോൾ ഭാര്യ എന്നെ ഉപേക്ഷിച്ചു. അവധിക്ക് നാട്ടിൽ വന്നപ്പോൾ 2 മക്കളെയും കാണിക്കാം എന്ന് പറഞ്ഞ് ഭാര്യ വീട്ടുകാർ വിളിപ്പിച്ച് വരുത്തി. മക്കളെ കാണാൻ എത്തിയ എന്നെ 30ഓളം പേരേ വെച്ച് തല്ലി. അടിച്ച് വീഴ്ത്തി മൃതപ്രായനാക്കി. തുടർന്ന്, എന്റെ ബാഗിലെ പാസ്പോർട്ട് എടുത്ത് നശിപ്പിച്ചു. പിന്നീട് കരുനാഗപ്പള്ളി സി.ഐ എന്റെ ദയനീയ അവസ്ഥ കണ്ട് ഒരാഴ്ച്ചക്കുള്ളിൽ പുതിയ പാസ്പോർട്ടെടുത്ത് നല്കിയാണ് ഖത്തറിലേക്ക് മടങ്ങിയത്.’ സാബു കൂട്ടിച്ചേത്തു.
ഇപ്പോൾ ഖത്തറിൽ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ പ്ളാനിങ്ങ് എഞ്ചീനീയർ ആയി സൂപ്പറായി ജോലി ചെയ്യുന്നു. മക്കൾ ഭാര്യ വീട്ടുകാരുടെ കസ്റ്റഡിയിൽ നാട്ടിൽ ആണ് ഉള്ളത്. ജോലി ഇല്ലാതെ സാബു ഇപ്പോൾ ഖത്തറിൽ നരകിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
Post Your Comments