ജുഡീഷ്യൽ ആവശ്യങ്ങൾക്ക് അല്ലാതെ എല്ലാ തുകയ്ക്കുമുള്ള മുദ്രപത്രങ്ങൾക്ക് ആവശ്യമായ ഇ- സ്റ്റാമ്പിംഗ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. കേരളത്തിലെ 14 സബ് രജിസ്ട്രാർ ഓഫീസുകളിലാണ് ഇ- സ്റ്റാമ്പിംഗ് ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കുന്നത്. ഇ- സ്റ്റാമ്പിംഗ് ലഭ്യമായ സബ് രജിസ്ട്രാർ ഓഫീസുകളും, അവയുടെ ജില്ലയും ഏതൊക്കെയെന്ന് അറിയാം.
ശാസ്തമംഗലം (തിരുവനന്തപുരം), കരുനാഗപ്പള്ളി (കൊല്ലം), ഏനാത്ത് (പത്തനംതിട്ട), പുത്തനമ്പലം (ആലപ്പുഴ), തൊടുപുഴ (ഇടുക്കി), കോട്ടയം അഡീഷണൽ (കോട്ടയം), തൃക്കാക്കര (എറണാകുളം), മതിലകം (തൃശ്ശൂർ), തൃത്താല (പാലക്കാട്), മലപ്പുറം എഎസ്ആർ (മലപ്പുറം), കൽപ്പറ്റ എഎസ്ആർ (വയനാട്), കോഴിക്കോട്, തലശ്ശേരി (കണ്ണൂർ), തൃക്കരിപ്പൂർ (കാസർകോട്) എന്നിവിടങ്ങളിലാണ് ഇ- സ്റ്റാമ്പിംഗ് പ്രാബല്യത്തിലാകുന്നത്.
Also Read: ജിഎസ്ടി കോമ്പൻസേഷൻ നികുതിയിലേക്ക് ഇനി മണിക്കൂറുകൾ മാത്രം, അവസാന തീയതി മാർച്ച് 31
Post Your Comments