
തൃശ്ശൂര്‍: മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറ് വയസുകാരൻ വെട്ടേറ്റ് മരിച്ചു.
അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്.
അമ്മ നജ്മക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. സംഭവത്തില്‍ അമ്മാവനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ മറ്റ് തൊഴിലാളികള്‍ പിടികൂടി വരന്തരപ്പിള്ളി പൊലീസിന് കൈമാറുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷം ഇന്ന് രാവിലെയും തുടരുകയായിരുന്നു.
Post Your Comments