Latest NewsIndiaNews

കാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ക്കും രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും നികുതി ഒഴിവാക്കി

അപൂര്‍വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:  അപൂര്‍വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ക്കുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയിരിക്കുന്നത്.

Read Also: നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസ്: പ്രതി കുറ്റക്കാരനെന്നു കോടതി, ശിക്ഷാവിധി നാളെ 

ഏപ്രില്‍ 1 മുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കാന്‍സര്‍ ചികിത്സയ്ക്കുള്ള പെംബ്രോലൈസുമാബിന്റെ തീരുവയിലും ഇളവുണ്ട്. പൊതുവേ മരുന്നുകള്‍ക്ക് പത്തു ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ഈടാക്കുന്നത്. ചില ജീവന്‍ രക്ഷാമരുന്നുകളുടെ നികുതി അഞ്ചു ശതമാനമാണ്. ഏതാനും മരുന്നുകളെ നേരത്തെ തന്നെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button