അമരാവതി: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രയിൽ ട്രക്കിൽ കടത്താന്‍ ശ്രമിച്ച 541 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. ബെംഗളൂരുവിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.
സംഭവസ്ഥലത്ത് നിന്നും ട്രക്കിന് വഴികാണിക്കാനായി സഞ്ചരിച്ചിരുന്ന സ്കോഡ കാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആന്ധ്ര-ഒറീസ അതിർത്തിയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അന്തർസംസ്ഥാന സംഘം വൻതോതിലാണ് കഞ്ചാവ് ശേഖരിക്കുകയും കടത്തുകയും ചെയ്യുന്നത്. പച്ചക്കറിക്കിടയിൽ ഒളിപ്പിച്ചാണ് മറ്റു സംസ്ഥാനങ്ങിലേക്ക് കഞ്ചാവ് കടത്തുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ പൂർണമായും ഇല്ലാതാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments