Latest NewsNewsBusiness

എയർ ഇന്ത്യയുടെ വിപുലീകരണം ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്, പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടികളുടെ ധനസഹായം തേടി

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന് കീഴിൽ ലഭിക്കുന്ന പരമാവധി വായ്പ 1,500 കോടി രൂപയാണ്

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ വിപുലീകരണം ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 14,000 കോടി രൂപയുടെ ധനസഹായമാണ് ടാറ്റ ഗ്രൂപ്പ് തേടിയിരിക്കുന്നത്. പ്രമുഖ പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്നാണ് ടാറ്റ ഗ്രൂപ്പ് ധനസഹായം തേടിയത്. പുതിയ വായ്പകളിലൂടെയും, നിലവിലുള്ള കടത്തിന്റെ റീഫിനാൻസിലൂടെയുമാണ് എയർ ഇന്ത്യ ധനസമാഹരണം നടത്തുക.

രാജ്യത്തെ എയർലൈൻ വ്യവസായത്തെ സഹായിക്കുന്നതിന്റെ ഭാഗമായി, ഒരു സ്ഥാപനത്തിന് ലഭിക്കാവുന്ന വായ്പയുടെ പരിധി സർക്കാർ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന് (ഇസിഎൽജിഎസ്) കീഴിൽ ലഭിക്കുന്ന പരമാവധി വായ്പ 1,500 കോടി രൂപയാണ്. അതേസമയം, ഇസിഎൽജിഎസ് സ്കീമിന് കീഴിൽ 1,500 കോടി രൂപയും, നിലവിലുള്ള റീഫിനാൻസിംഗ് വഴി 12,500 കോടി രൂപയും എയർ ഇന്ത്യ സമാഹരിച്ചിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ വിപണിയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഈ ഫണ്ട് വിനിയോഗിക്കാൻ സാധ്യത.

Also Read: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയ്ക്ക് മാറാന്‍ കഴിഞ്ഞു: പ്രധാനമന്ത്രി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button