ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ആഗോള വെല്ലുവിളികള്‍ക്കിടയിലും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയ്ക്ക് മാറാന്‍ കഴിഞ്ഞുവെങ്കില്‍ ഇത് ജനാധിപത്യ ശക്തിയാണെന്നും ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ പരിശ്രമമാണ് തന്റെ സര്‍ക്കാരിന് ഊര്‍ജ്ജം പകരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: ‘തിരുവിതാംകൂര്‍ ദേവസ്വത്തിന്റേത് മിച്ച ബജറ്റ്, ശബരി മലയ്ക്കായി 21 കോടി രൂപ നീക്കിവെച്ചു’- ദേവസ്വം
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സംഘടിപ്പിച്ച നേതൃതല പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഇതിഹാസ കാവ്യമായ മഹാഭാരതത്തില്‍ ജനങ്ങളുടെ ആദ്യ കടമയെന്നത് അവരുടെ നേതാവിനെ തിരഞ്ഞെടുക്കുക എന്നതാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പവിത്രമായ വേദങ്ങളിലും രാഷ്ട്രീയ അധികാര വിനിയോഗത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പുരാതന ഇന്ത്യയില്‍ സ്വയംഭരണാധികാരമുള്ള രാജ്യങ്ങള്‍ നിലനിന്നിരുന്നതിന് ചരിത്രപരമായ തെളിവുകളുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ഒരുപോലെ പ്രധാനമാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുളളതാണ് തങ്ങളുടെ അടിസ്ഥാന തത്ത്വമെന്നും നരേന്ദ്ര മോദി പറഞ്ഞു. അതുകൊണ്ട് ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊണ്ട് എല്ലാവരെയുടെയും വളര്‍ച്ചയ്ക്കായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സെഷനില്‍ അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
Post Your Comments