ചെന്നെ: പിതാവ് പഠിക്കാൻ പറഞ്ഞതിൽ മനം നൊന്ത് ഒൻപതു വയസ്സുകാരി തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. പിതാവ് കൃഷ്ണമൂർത്തിയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച വൈകുന്നേരം അമ്മായിയുടെ വീടിന് സമീപം കുട്ടി കളിച്ച് കൊണ്ട് നിൽക്കുന്നത് കണ്ട കൃഷ്ണമൂർത്തി വീട്ടിൽ പോയി പഠിക്കാൻ പറഞ്ഞു. ശേഷം പുറത്തേക്ക് പോയ ഇയാള്‍ രാത്രി 8.15ഓടെയാണ് തിരികെ വീട്ടിൽ എത്തിയത്. അകത്ത് നിന്നും വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ജനല്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറുകയായിരുന്നു.
അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments