Latest NewsKeralaNews

കേരള വ്യവസായ നയം 2023 പ്രഖ്യാപിച്ചു; കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കി മാറ്റുക ലക്ഷ്യം

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖലയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച വ്യവസായ നയം-2023ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കാലത്തിനനുസൃതമായ ആധുനിക വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായ നയം, കേരളത്തെ രാജ്യത്തെ എറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണു നടപ്പാക്കുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ച്, നവീന ആശയങ്ങൾ വളർത്തി, സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹായകമായ പ്രവർത്തനങ്ങൾ മുന്നോട്ടു വയ്ക്കുന്ന സമഗ്ര നയമാണു കേരള വ്യവസായ നയം 2023ൽ ഉള്ളത്. അടുത്ത സാമ്പത്തിക വർഷത്തെ നിക്ഷേപക വർഷമായി കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: രണ്ടുലക്ഷം നല്‍കിയില്ലെങ്കില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണി, കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു: യുവതി പിടിയിൽ

വ്യവസായ വിപ്ലവം 4.0 ന്റെ ഭാഗമായി വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നിർമ്മിത ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണപ്രവർത്തനങ്ങൾ, ഡാറ്റ മൈനിങ് & അനാലിസിസ്, തുടങ്ങിയവ സംരംഭങ്ങൾ ചെലവാക്കുന്ന തുകയുടെ 20% (പരമാവധി 25 ലക്ഷം രൂപ വരെ) തിരികെ നൽകുന്നതിനുള്ള പദ്ധതി, എം.എസ്.എം.ഇ വ്യവസായങ്ങൾക്ക് 5 വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നൽകുന്ന പദ്ധതി, സ്ത്രീകൾ/പട്ടികജാതി/പട്ടികവർഗ സംരംഭകർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജിലും ഇളവ്, എം.എസ്.എം.ഇ ഇതര സംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 100% സംസ്ഥാന ജി.എസ്.ടി വിഹിതം 5 വർഷത്തേക്ക് തിരികെ നൽകുന്നതിനുള്ള പദ്ധതി, 50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിരജോലിക്കെടുക്കുന്ന വൻകിട, മെഗാ സംരംഭങ്ങളിൽ തൊഴിലാളികൾക്ക്, മാസവേതനത്തിന്റെ 25% (പരമാവധി 5000 രൂപ വരെ) തൊഴിലുടമക്ക് ഒരുവർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതി, ട്രാൻസ്ജെൻഡർ തൊഴിലാളികൾക്ക് മാസവേതനത്തിന്റെ 7500 രൂപ തൊഴിലുടമക്ക് ഒരുവർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ വ്യവസായനയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Read Also: ‘എന്റെ മകൾ പി.ജിയ്ക്കും മകൻ 10 ലും പഠിക്കുന്നു, ഈ ചാറ്റിന്റെ കാര്യം ആരോടും പറയരുത്’: അധ്യാപകൻ അയച്ച അശ്ളീല സന്ദേശങ്ങൾ

മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ ഡിവൈസ് പാർക്കിൽ ഡിസൈനിങ്ങിനും നിർമാണത്തിനും സൗകര്യമൊരുക്കുന്നതു വ്യവസായത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിങ്ങിലും നിർമാണ മേഖലയിലും നേട്ടമുണ്ടാക്കാനായി ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററും ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്കും സ്ഥാപിക്കും. ഇലക്ട്രോണിക്സ് വാഹന രംഗത്തെ വിപ്ലവകരമായ മുന്നേറ്റം ഉപയോഗപ്പെടുത്തുന്നതിനായി അഡ്വാൻസ്ഡ് ബാറ്ററി നിർമ്മാണ ഇവി (EV) പാർക്ക് സ്ഥാപിക്കും. ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കും. ഫുഡ് ടെക്നോളജി മേഖലയിൽ ഫുഡ് ടെക് ഇൻക്യുബേറ്ററുകൾ സ്ഥാപിക്കുന്നതിനൊപ്പം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാർക്കുകളും പ്രത്യേക ഫുഡ് പാർക്കുകളും സ്ഥാപിക്കും. ലൊജിസ്റ്റിക്‌സ് കണക്റ്റിവിറ്റി വർധിപ്പിക്കാൻ മിനി, മൾട്ടി ലൊജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കും. വ്യവസായ പാർക്കുകളിൽ ലോജിസ്റ്റിക് സൗകര്യങ്ങൾക്കായി ഭൂമി ലഭ്യമാക്കുന്നതിനൊപ്പം ലൊജിസ്റ്റിക്സ് സേവന ദാതാക്കൾക്ക് വ്യവസായ പദവി നൽകും. നാനോ ടെക്നോളജി ഉപയോഗപ്പെടുത്താൻ പിപിപി മാതൃകയിൽ നാനോ ഫാബ് ആരംഭിക്കും.

സംസ്ഥാനത്തെ എയ്റോസ്പേസ്, ഡിഫൻസ് ടെക്നോളജി ഹബ്ബാക്കി മാറ്റുന്നതിനായി കേരള സ്പേസ് പാർക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായ പാർക്ക് സ്ഥാപിക്കും. 3ഡി പ്രിന്റിങ്ങ് രംഗത്ത് കേരളത്തിന്റെ സ്ഥാനമുറപ്പിക്കുന്നതിനായി ലോകോത്തര ബയോപ്രിന്റിങ്ങ് ലാബ് ആരംഭിക്കും. ഇതിനൊപ്പം 3ഡി പ്രിന്റിങ്ങ് കോഴ്സുകളും രൂപകൽപന ചെയ്യും.

നിക്ഷേപം വളർത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവരുന്ന വ്യവസായ നയത്തിലൂടെ കേരളത്തിൽ പൂർണമായും സംരംഭക സൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാധിക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അഭ്യസ്തവിദ്യരായ യുവാക്കളെയും സ്ത്രീകളെയും സംരംഭകലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിരവധി പദ്ധതികൾ വ്യവസായ നയം മുന്നോട്ടുവെക്കുന്നു. വ്യവസായ വിപ്ലവം 4.0 ഇന്ത്യയിൽ നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ് എന്ന യാഥാർത്ഥ്യത്തിലൂന്നി ഈ മേഖലയിലെ സൺറൈസ് വ്യവസായങ്ങൾക്ക് വലിയ ആനുകൂല്യങ്ങളും നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ‘എന്റെ മകൾ പി.ജിയ്ക്കും മകൻ 10 ലും പഠിക്കുന്നു, ഈ ചാറ്റിന്റെ കാര്യം ആരോടും പറയരുത്’: അധ്യാപകൻ അയച്ച അശ്ളീല സന്ദേശങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button