പാലക്കാട്: മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. പാലക്കാടാണ് സംഭവം. അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. പത്മവതിയുടെ മകൻ അരുൺ ആണ് ഫോൺ വാങ്ങിയത്. 18000 രൂപയുടേതായിരുന്നു ഫോൺ. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോണിന് വായ്പ്പ വാങ്ങിയത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പത്മാവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സംഭവത്തിൽ ഫിനാൻസ് കമ്പനിക്കെതിരെ പത്മാവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഫിനാൻസ് കമ്പനി ജീവനക്കാരി ഭീഷണിയുമായി വീട്ടിൽ തുടർന്നതോടെ പത്മവതി ശുചിമുറിയിൽ പോയി തൂങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നാല് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് പത്മവതി മരിച്ചത്.
Post Your Comments